ചെറുകാട്ടൂർ സെൻ്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ സെൻ്റ് തോമസ് ഡേ ആഘോഷവും സഭാ ദിനാചരണവും നടന്നു

പനമരം : ചെറുകാട്ടൂർ സെൻ്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ നേതൃത്വത്തിൽ സെൻ്റ് തോമസ് ഡേ ആഘോഷവും സഭാ ദിനാചരണവും വി. കുർബാനയോടു കൂടി ആരംഭിച്ചു. പ്ലാറ്റിനും ജൂബിലി ആഘോഷിക്കുന്ന ഇടവകയിൽ 1951 മുതൽ 2025 വരെ ദേവലയത്തിലെ ഗായകസംഘത്തിൽ പ്രവർത്തിച്ചിരുന്നവരെ ആദരിച്ചു. ചെറുപുഷ്പ മിഷൻ ലീഗിൻ്റെയും മതബോധനത്തിൻ്റെയും നേതൃത്വത്തിൽ വിവധ കലാപരിപാടികൾ അവതരിപ്പിച്ചു. എല്ലാ കുടുബങ്ങൾക്കും പ്ലാറ്റിനം ജൂബിലിയുടെ ഓർമ്മക്കായി ജൂബിലി വൃക്ഷതൈ വിതരണം നടത്തി. മതബോധന ക്ലാസുകളിൽ എല്ലാ ദിവസം വന്നവർക്കും പഠനത്തിന് വിജിയകളായവർക്കും സമ്മാനവും നൽകി.
ഇടവക വികാരി റവ.ഫാ.ജോസ് കപ്യാരുമലയിൽ ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റി സെബാസ്റ്റ്യൻ ഇടയകൊണ്ടാട്ട്, ഫാ. അമൽ മന്ത്രിക്കൽ, കുര്യൻ കാരക്കുന്നേൽ, അനീഷ് കുളത്തിങ്കിൽ, ജോർജ് തെക്കേതൊട്ടിയിൽ, എം.എം. സണ്ണി, ജോർജ് ഊരാശേരി, സണ്ണി ചെറുകാട്ട്, സി.ട്രീന എംഎസ്ജെ , സി .ലിറ്റി എസ്ജെഎൽ സംസാരിച്ചു. രഞ്ജിത്ത് മുതുപ്ലാക്കൽ, പ്രമോദ് മുള്ളൻമടയ്ക്കൽ, ബിനീഷ് തുമ്പിയാംകുഴി, ടീന കുളത്തിങ്കൽ, ആൽബിൻ കുഴിമുള്ളിൽ നേതൃത്വം നൽകി.
ചിത്രം : സെൻ്റ് തോമസ് ഡേ ആഘോഷവും സഭാ ദിനാചരണവും ചെറുകാട്ടൂർ സെൻ്റ് സെബാസ്റ്റ്യൻസ് ഇടവക വികാരി റവ.ഫാ.ജോസ് കപ്യാരുമലയിൽ ഉദ്ഘാടനം ചെയ്യുന്നു.