June 26, 2025

മെറിറ്റ് സ്കോളർഷിപ്പ് പുതുക്കലിന് അപേക്ഷിക്കാം

Share

 

2023-24 വർഷം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്‌സ് &സയൻസ്, മ്യൂസിക്, സംസ്‌കൃത കോളേജുകളിലും യൂണിവേഴ്‌സിറ്റി ഡിപ്പാർട്‌മെന്റുകളിലും ബിരുദ കോഴ്‌സുകളിൽ ഒന്നാം വർഷ ക്‌ളാസ്സിൽ പ്രവേശനം നേടി സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പിന് അർഹത നേടിയ വിദ്യാർത്ഥികളിൽ നിന്നും 2024-25 വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ് പുതുക്കലിന് (Renewal) അപേക്ഷ ക്ഷണിച്ചു.

 

2023-24 വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പിന് (Fresh) അർഹത നേടിയവരായിരിക്കണം. ഒന്നാംവർഷ ബിരുദ പരീക്ഷ ആദ്യ ചാൻസിൽ തന്നെ പാസാവുകയും 50 ശതമാനവും അതിന് മുകളിലും മാർക്ക് നേടിയിരിക്കണം എന്നതാണ് നിബന്ധന.

 

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റുകളിൽ സ്‌കോളർഷിപ്‌സ് news and updates ൽ പ്രസിദ്ധീകരിച്ച State Merit Scholarship (Renewal) 2024-25 അപേക്ഷാഫോം ഡൗൺലോഡ് ചെയ്‌ത് പൂരിപ്പിച്ച്, ഒന്നാം വർഷ ബിരുദ പരീക്ഷയുടെ മാർക്ക് ലിസ്റ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബാങ്ക് പാസ്സ് ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ് എന്നിവ സഹിതം സ്‌പെഷ്യൽ ഓഫീസർ ഫോർ സ്‌കോളർഷിപ്‌സ്, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം – 695033 എന്ന മേൽ വിലാസത്തിൽ നേരിട്ടോ, തപാൽ മുഖേനയോ സമർപ്പിക്കണം.

 

അപേക്ഷകർ മാർക്ക് ലിസ്റ്റുകളുടെ പകർപ്പ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം പൂരിപ്പിച്ച അപേക്ഷ ജൂലൈ 25 നകം തിരുവനന്തപുരം കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്‌കോളർഷിപ്പ് വിഭാഗത്തിൽ ലഭിക്കണം.അവസാന തീയതി ജൂലൈ 25 ആണ്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.