മുണ്ടക്കൈയിൽ വീണ്ടും ഉരുൾ പൊട്ടിയതായി സംശയം : അട്ടമല റോഡിൽ വെള്ളം കയറി

മേപ്പാടി : മുണ്ടക്കൈയിൽ വീണ്ടും ഉരുൾ പൊട്ടിയതായി സംശയം. നേരത്തെ ഉരുൾപൊട്ടലുണ്ടായ ബെയ്‌ലി പാലത്തിന് സമീപം വെള്ളത്തിന്റെ വലിയ കുത്തൊഴുക്കാണ്. ചൂരൽമല പുന്നപ്പുഴയിലൂടെ മരങ്ങളും പാറക്കല്ലുകളും ഒഴുകിയെത്തുന്നു. പൊലീസും വനംവകുപ്പിന്റെ ജീവനക്കാരും സ്ഥലത്ത് എത്തിയിട്ടുണ്ട്. നിലവിൽ വലിയ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ കനത്ത മഴയാണ് പ്രദേശത്ത് ലഭിച്ചത്. പുഴ നവീകരണത്തിന്റെ ഭാഗമായി ഇരുകരകളിലും ഇട്ട മണ്ണ് ഒലിച്ചു പോയി അട്ടമല റോഡിൽ വെള്ളം കയറിയിട്ടുണ്ട്.