July 3, 2025

പോക്‌സോ കേസ് പ്രതിക്ക് 14 വര്‍ഷം തടവും 30000 രൂപ പിഴയും

Share

 

വെള്ളമുണ്ട : പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് വിവിധ വകുപ്പുകളിലായി 14 വര്‍ഷം തടവും 30000 രൂപ പിഴയും. കണ്ണൂര്‍ പേരാവൂര്‍ തൊണ്ടി സ്വദേശിയായ വലയമണ്ണില്‍ വീട്ടില്‍ ജെയിംസ് വര്‍ഗീസ് (65) നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കൃഷ്ണകുമാര്‍.കെ ശിക്ഷിച്ചത്.

 

2021 നവംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുപ്രധാന വിധി. പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ പ്രതി ലൈംഗീകാതിക്രമ ശ്രമം നടത്തുകയായിരുന്നു. അന്നത്തെ വെള്ളമുണ്ട പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന വി.വി അജീഷാണ് കേസില്‍ അന്വേഷണം നടത്തി കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. സബ് ഇന്‍സ്‌പെക്ടര്‍ പി.കെ ബാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി.വി ഗീത എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ജി.ബബിത ഹാജരായി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.