എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

കൽപ്പറ്റ : കേരള അഡ്വക്കേറ്റ് ക്ലർക്ക്സ് അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി ,പ്ലസ് ടു , എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ കേരള അഡ്വക്കേറ്റ് ക്ലർക്ക്സ് അസോസിയേഷൻ കൽപ്പറ്റ യൂണിറ്റ് അനുമോദിച്ചു .
യോഗത്തിൽ കൽപ്പറ്റ വയനാട് ജില്ലാ സെക്ഷൻസ് ജഡ്ജ് അയൂബ് ഖാൻ അവർകൾ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻൻ്റ സുനിൽകുമാറിൻ്റെഅധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി അനീഷ് ബാബു സ്വാഗതവും ട്രഷറർ സുരേഷ് NC നന്ദിയും പറഞ്ഞു
മുൻ സംസ്ഥാന പ്രസിഡണ്ട് കെ പ്രകാശൻ ,വയനാട് ജില്ലാ ജോയിൻ സെക്രട്ടറി രാഗിണി എന്നിവർ ആശംസ പ്രസംഗം നടത്തി മോഹൻദാസ് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു യോഗത്തിൽ വിദ്യാർത്ഥികൾക്കുള്ള മൊമെന്റോ ജില്ലാ ജഡ്ജ് അവർകൾ വിതരണം ചെയ്തു.