മാരകമയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

ബത്തേരി : മാരകമയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. കൊടുവള്ളി സ്വദേശി റഷീദ്, വെങ്ങപ്പള്ളി സ്വദേശി ഷൈജൽ എന്നിവരാണ് പിടിയാലായത്. ഇവരിൽ നിന്നും 76.44 ഗ്രാം എംഡിഎംഎ പിടികൂടി. മുത്തങ്ങ തകരപാടി പോലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ബംഗളൂരുവിൽ നിന്ന് കാറിൽ വരുകയായിരുന്നു ഇരുവരും.