വിരണ്ട് ഓടിയ പോത്തിന്റെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്

പനമരം : കാപ്പുഞ്ചാലിൽ വിരണ്ട് ഓടിയ പോത്തിന്റെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. ആർആർടി ടീമിലെ ജയസൂര്യ, കെല്ലൂർ കാപ്പുംകുന്ന് എടവനച്ചാൽ ജലീൽ, കൂളിവയൽ കണ്ണാടിമൂക്ക് ജസീം എന്നിവർക്കുമാണ് പരിക്കേറ്റത്.
പോത്തിനെ വെടിവയ്ച്ചു പിടികൂടുന്നതിനിടയിൽ പെല്ലറ്റ് തെറിച്ച് രണ്ട് പേർക്കും പോത്തിന്റെ ആക്രമണത്തിൽ ഒരാൾക്കുമാണ് പരിക്കേറ്റത്.
ജലീലിന് മുഖത്തും ജസീമിന് വയറിനും പരിക്കേറ്റു. ആർആർടി ടീം അംഗം ജയസൂര്യക്ക് പുറത്താണ് പോത്തിന്റെ ആക്രമണത്തിൽ പരിക്ക്. മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് മൂവരും.