June 7, 2025

നാളെ സ്കൂള്‍ അവധി : ബലി പെരുന്നാള്‍ പ്രമാണിച്ച്‌ അവധി പ്രഖ്യാപിച്ച്‌ മന്ത്രി

Share

 

തിരുവനന്തപുരം : ബലിപെരുന്നാള്‍ പ്രമാണിച്ച്‌ കേരളത്തിലെ കോളജുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഉന്നതവിദ്യഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി.ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവാണ് അവധി പ്രഖ്യാപിച്ചത്.

 

ബലിപെരുന്നാള്‍ പ്രമാണിച്ച്‌ വിദ്യാലയങ്ങള്‍ക്കും സർക്കാർ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. നേരത്തെ സർക്കാർ കലണ്ടർ പ്രകാരം നാളെ (വെള്ളി) അവധി പ്രഖ്യാപിച്ചിരുന്നു. ഇത് ശനിയാഴ്ചത്തേക്ക് മാറ്റിയാണ് സർക്കാർ ഉത്തരവിറക്കിയത്.

 

സംസ്ഥാനത്ത് ഒരുവിഭാഗം നാളെ പെരുന്നാള്‍ ആഘോഷിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രണ്ടുദിവസം അവധി വേണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാല്‍, ഒരു ദിവസം മാത്രമാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.