June 7, 2025

വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പരീക്ഷ ജൂൺ 9ന് 

Share

 

കൽപ്പറ്റ : ജെസിഐ സോൺ–19, വിദ്യാർഥികൾക്കായി 50 ലക്ഷം രൂപയുടെ കൊമേഴ്സ് പ്രഫഷനൽ കോച്ചിങ് സ്കോളർഷിപ് പരീക്ഷ സംഘടിപ്പിക്കുന്നു.

 

പ്ലസ്ടു, ഡിഗ്രി പഠനം ഈ വർഷം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് പങ്കെടുക്കാമെന്ന് സോൺ-19 പ്രോജക്ട് ഡയറക്ടർ സിദർ സൈഫുദ്ദീൻ, ജെസിഐ കൽപറ്റ പ്രസിഡന്റ് അമൃത മങ്ങാടത്ത് എന്നിവർ അറിയിച്ചു.

 

9ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് പരീക്ഷ. കൽപറ്റ കംപാനിയൻ എജ്യു ക്യാംപസാണ് ജില്ലയിലെ പരീക്ഷാ കേന്ദ്രം.

 

https://forms.gle/deWKw3dB7YMU93oy6 എന്ന ഗൂഗിൾ ഫോം ലിങ്ക് മുഖേന റജിസ്റ്റർ ചെയ്യാം. പദ്ധതി ഭാഗമായി സിഎ, സിഎംഎ, എസിസിഎ, സിഎസ് എന്നീ കോഴ്സുകൾ ലഭ്യമാണ്. 8നു മുൻപ് റജിസ്റ്റർ ചെയ്യണം. 7558 999500.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.