വെള്ള, നീല റേഷൻ കാര്‍ഡുകള്‍ പിങ്ക് കാര്‍ഡായി തരംമാറ്റാൻ അപേക്ഷ സമര്‍പ്പിക്കാം

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ടുവരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകള്‍ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേയ്ക്ക് (പിങ്ക് കാർഡ്) തരം മാറ്റുന്നതിനായി ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് ജൂണ്‍ 2 മുതല്‍ 15 വരെ സമയം അനുവദിച്ചു. അർഹരായ കാർഡുടമകള്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിൻ പോർട്ടല്‍ (ecitizen.civilsupplieskerala.gov.in) മുഖേനയോ ഓണ്‍ലൈൻ ആയി അപേക്ഷ സമർപ്പിക്കാം.