മധ്യവയസ്‌കനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സംഭവം : പ്രതി പിടിയില്‍

പടിഞ്ഞാറത്തറ : കുപ്പാടിത്തറ കുറുമണിയില്‍ ഈസ്റ്റര്‍ ദിനത്തില്‍ മധ്യവയസ്‌കനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒന്നാം പ്രതിയെ പടിഞ്ഞാറത്തറ പോലീസ് പിടികൂടി. കുറുമണി ശ്യാം നിവാസില്‍ പി സി ജെയ്‌സണെ മര്‍ദിച്ച കേസില്‍ കുറുമണി പൂക്കിലോട്ട് വിനോദിനെയാണ് എസ്‌ഐ അജീഷും സംഘവും പിടികൂടിയത്.
ഈസ്റ്റര്‍ ദിനത്തില്‍ വീട്ടില്‍ നിന്നും ജയ്‌സനെ വിളിച്ചിറിക്കിക്കൊണ്ടു പോയ ശേഷം വിനോദും സംഘവും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നായിരുന്നു പരാതി. മദ്യപിക്കുന്നതിനിടയിലായിരുന്നു സംഭവമെന്നും പറയുന്നുണ്ട്.
പ്രതിക്കെതിരെ വധശ്രമ കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
പ്രതികളെ പിടികൂടുന്നില്ലെന്നും കാണിച്ച് ജെയ്‌സന്റെ ബന്ധുക്കള്‍ മനുഷ്യാവകാശ കമ്മീഷനുള്‍പ്പെടെ പരാതി നല്‍കിയിരുന്നു. ജയ്‌സണ്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.