മാസപ്പിറ ദൃശ്യമായില്ല ; കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ ഏഴിന്

കൽപ്പറ്റ : കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ ഏഴ് ശനിയാഴ്ച. ചൊവ്വാഴ്ച മാസപ്പിറ ദൃശ്യമാകാത്തിനാല്‍ ദുല്‍ഹിജ്ജ ഒന്ന് വ്യാഴാഴ്ച ആയിരിക്കും. അറഫ നോമ്ബ് ജൂണ്‍ ആറിനായിരിക്കുമെന്നും ബലി പെരുന്നാള്‍ ജൂണ്‍ ഏഴിനായിരിക്കുമെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാർ, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ എന്നിവർ അറിയിച്ചു.