മെറിറ്റ് സ്കോളര്‍ഷിപ്പ് : പുതുക്കുന്നതിന് അപേക്ഷിക്കാം

2022-23 വർഷം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്സ് & സയൻസ്, മ്യൂസിക്, സംസ്കൃത കോളജുകളിലും യൂണിവേഴ്സിറ്റി ഡിപ്പോർട്ട്മെന്റുകളിലും ബിരുദ കോഴ്സുകളില്‍ ഒന്നാംവർഷ ക്ലാസുകളില്‍ പ്രവേശനം നേടി, സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർഥികളില്‍ നിന്നും 2023-24, 2024-25 വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് പുതുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ജൂണ്‍ 16 നകം അപേക്ഷകള്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: collegiateedu.kerala.gov.in, www.dcescholarship.kerala.gov.in, 9446780308.