സ്ത്രീയെ കാറില്‍ തട്ടിക്കൊണ്ടു പോയി ലൈംഗീകാതിക്രമത്തിനു ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും

തലപ്പുഴ : സ്ത്രീയെ കാറില്‍ തട്ടിക്കൊണ്ടു പോയി ലൈംഗീകാതിക്രമത്തിനു ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ കാവുങ്ങല്‍ നമ്പിലത്ത് വീട്ടില്‍ മുജീബ് റഹ്‌മാനെ (50) യാണ് 9 വര്‍ഷം കഠിന തടവിനും 50000 രൂപ പിഴയോടുക്കാനും കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജ് മൃദുല എ.വി. ശിക്ഷിച്ചത്.
2019 ഡിസംബറില്‍ തവിഞ്ഞാല്‍ 43-ാം മൈലില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന സ്ത്രീയെ ലിഫ്റ്റ് കൊടുക്കാമെന്നു പറഞ്ഞ് കാറില്‍ കയറ്റി ബലമായി തട്ടിക്കൊണ്ടുപോയി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ച് കീഴ്‌പെടുത്തി ലൈംഗീകാതിക്രമത്തിന് ശ്രമിച്ച കേസിലാണ് സുപ്രധാന വിധി. രക്ഷപെടാനായി കാറില്‍ നിന്നും ചാടിയ അതിജീവിതയെ പുറകേവന്ന ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
സംസ്ഥാനത്തെ വിവിധ സ്റ്റേഷന്‍ പരിധികളില്‍ കൊലപാതകമടക്കം 49 ഓളം ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. അന്നത്തെ തലപ്പുഴ സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടറായിരുന്ന പി.ജെ ജിമ്മിയാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡി. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. അഭിലാഷ് ജോസഫ് ഹാജരായി.