April 14, 2025

അഞ്ച് ലിറ്റർ ചാരായവുമായി മധ്യവയസ്ക്കൻ അറസ്റ്റിൽ

Share

 

വാളാട് : മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അരുൺ. പ്രസാദ്. ഇ യും സംഘവും വാളാട് കരിക്കാട്ടിൽ ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിൽ 5 ലിറ്റർ ചാരായവുമായി ഒരാളെ അറസ്റ്റ് ചെയ്തു.

 

വാളാട്, വരയാൽ , ഭാഗങ്ങളിൽ ചാരായം വിൽപ്പന നടത്തി വന്നിരുന്ന വരയാൽ, കരയോത്തുങ്കൽ വീട്ടിൽ ബാലചന്ദ്രൻ. കെ (56) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇതിനു മുമ്പും സമാന തരത്തിലുള്ള കേസിന് അറസ്റ്റിലായിട്ടുണ്ട്.

 

പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ്. സി, സനൂപ് കെ. എസ് , സിവിൽ എക്സൈസ് ഓഫീസർ (ഡ്രൈവർ ), ഷിംജിത്ത്. പി എന്നിവരും പങ്കെടുത്തു.

10 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. പ്രതിയെ ബഹുമാനപ്പെട്ട JFCM മാനന്തവാടി കോടതി മുമ്പാകെ ഹാജറാക്കുന്നതാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.