എംഡിഎംഎയുമായി നാലുപേർ പിടിയിൽ

പനമരം : എംഡിഎംഎയുമായി യുവാക്കളെ പനമരം പോലീസ് അറസ്റ്റുചെയ്തു. പനമരം സ്വദേശികളായ പറങ്ങോടത്ത് വീട്ടിൽ മുഹമ്മദ് അലി (36), ചുണ്ടക്കുന്ന് ശ്രീഹരി വീട്ടിൽ ഹരിദാസൻ (50), കണിയാമ്പറ്റ അരുണാലയം വീട്ടിൽ അരുൺ (48), ഒറ്റപ്പാലം വാണിയംകുളം മൂച്ചിക്കൽ വീട്ടിൽ മുഹമ്മദ് സാദിഖ് (28) എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ച ഉച്ചയോടെ ഹരിദാസന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 4.71 ഗ്രാം എംഡിഎംഎ പിടികൂടിയത്. പനമരം ഇൻസ്പെക്ടർ എസ്എച്ച്ഒ പി.ജി. രാംജിത്തിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, ഇ. അനീഷ്, ജിൻസ്, വിനോദ്, പി.വി. അനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ അജേഷ്, വി നായകൻ, ഇബ്രായിക്കുട്ടി, നിഖിൽ, ഷിഹാബ് എന്നിവരടങ്ങുന്ന പോലീസ് സം ഘമാണ് പ്രതികളെ പിടികൂടിയത്. എംഡിഎംഎയുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചു വരുകയാണെന്ന് പോലീസ് പറഞ്ഞു.