പ്രശസ്ത ഗസൽ ഗായകൻ ഷഹബാസ് നയിക്കുന്ന ‘ ഷഹബാസ് പാടുന്നു ‘എന്ന പ്രോഗ്രാമിന്റെ പ്രവേശന പാസ്സ് വിതരണം ചെയ്തു

പനമരം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പനമരം യൂത്ത് വിംഗ് യൂണിറ്റും ഫിറ്റ്‌കാസ ഇൻഡോർ സ്റ്റേഡിയം പനമരവും സംയുക്തമായി നടത്തുന്ന പ്രശസ്ത ഗസൽ ഗായകൻ
ഷഹബാസ് നയിക്കുന്ന ‘ ഷഹബാസ് പാടുന്നു ‘എന്ന പ്രോഗ്രാമിന്റെ ആദ്യ പ്രവേശന പാസ്സ് വിതരണം ബിസിനസ് മേഖലയിൽ പ്രാവിണ്യം തെളിയിച്ച സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യം കൂടിയായ പൊർലോത്ത് അഹമ്മദ് ഹാജിക്കും, വൈശ്യബത്ത് സത്താർ എന്നിവർക്കും കേരള വ്യാപാരി വ്യവസായി ഏകോസമിതി വയനാട് ജില്ലാ വൈസ് പ്രസിഡണ്ട് കെ.ടി ഇസ്മായിൽ വിതരണം നടത്തി.
ചടങ്ങിൽ പ്രോഗ്രാം ചെയർപേഴ്സൺ സുലൈമാൻ മുരിക്കഞ്ചേരി, കൺവീനർ ജസീർ കടന്നോളി, പ്രോഗ്രാം കോഡിനേറ്റർ സാദിക്ക് കെവി, യൂനസ് പൂമ്പാറ്റ, നവാസ് സി എച്ച്, സഹദ് കെ സി എന്നിവർ പങ്കെടുത്തു.