ഹരിതകര്‍മസേന ചില്ലും വീടുകളില്‍ച്ചെന്ന് എടുക്കണം ; ഉത്തരവിട്ട് തദ്ദേശവകുപ്പ്

കൽപ്പറ്റ : ഹരിതകർമസേന വീടുകളില്‍നിന്ന് പ്ലാസ്റ്റിക്കിനു പുറമേ ചില്ല് ഉള്‍പ്പെടെയുള്ള മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണം. ഇതുസംബന്ധിച്ച് പരാതിയുയർന്ന സാഹചര്യത്തില്‍ തദ്ദേശവകുപ്പ് ഡയറക്ടറാണ് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് ഉത്തരവു നല്‍കിയത്.
ചില്ല് നിശ്ചിതകേന്ദ്രങ്ങളില്‍ വീട്ടുടമ എത്തിക്കണമെന്ന് ചിലയിടങ്ങളില്‍ ഹരിതകർമസേനാംഗങ്ങള്‍ ആവശ്യപ്പെട്ടതായി പരാതിയുണ്ടായിരുന്നു. 2023 മാർച്ചിലെ സർക്കാർ ഉത്തരവു പ്രകാരം ചില്ലുശേഖരണം ഹരിതകർമസേനയുടെ ഉത്തരവാദിത്വമാണ്. ഇവ കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ടൊഴിവാക്കാൻ ട്രോളി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.
ഹരിതസേനയ്ക്കായുള്ള പാഴ്വസ്തു ശേഖരണ കലണ്ടർ വീണ്ടും അച്ചടിച്ചു നല്‍കുന്നതിനുള്ള ശ്രമവും തദ്ദേശസ്ഥാപനങ്ങള്‍ തുടങ്ങി. ഇതുപ്രകാരം ഓരോ മാസവും ശേഖരിക്കുന്ന മാലിന്യമേതെന്ന് മുൻകൂട്ടി അറിയിക്കണം.
പ്ലാസ്റ്റിക് ശേഖരിക്കാൻ മാത്രം വീടുകളില്‍നിന്ന് മാസംതോറും 50 രൂപ ഈടാക്കുന്നതിനെതിരേ ചിലയിടങ്ങളില്‍ പ്രതിഷേധമുയർന്നിട്ടുണ്ട്. സ്ഥാപനങ്ങള്‍ക്ക് ഇതു 100 രൂപയാണ്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ആക്രിക്കാർക്കു കൊടുത്താല്‍ വില കിട്ടുമെന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളിലുണ്ട്. ഇതിലുപരി ജലാശയങ്ങളിലും പൊതുവിടങ്ങളിലും മാലിന്യങ്ങള്‍ കുന്നുകൂടുന്നതും തദ്ദേശവകുപ്പിന്റെ പുതിയ നിർദേശത്തിനു കാരണമായിട്ടുണ്ടെന്നാണു സൂചന.
പാഴ്വസ്തുശേഖരണ കലണ്ടർ പ്രകാരം ശേഖരിക്കേണ്ട മാലിന്യങ്ങള്‍
ജനുവരി, ജൂലായ്: ഇ-വേസ്റ്റ്
ഫെബ്രുവരി: തുണിമാലിന്യം
മാർച്ച്, ഒക്ടോബർ: ആപത്കരമായ ഇ-മാലിന്യങ്ങള്‍ (പിക്ചർ ട്യൂബ്, ബള്‍ബ്, ട്യൂബ്)
ഏപ്രില്‍, നവംബർ: ചെരിപ്പ്, ബാഗ്, തെർമോകോള്‍, തുകല്‍, അപ്ഹോള്‍സ്റ്ററി വേസ്റ്റ്, പ്ലാസ്റ്റി ക് പായ, മെത്ത, തലയണ, ചവി ??.
മേയ്, ഡിസംബർ: കുപ്പി, ചില്ലു മാലിന്യങ്ങള്‍
ജൂണ്‍: ടയർ
ഓഗസ്റ്റ്: പോളി എത്ലിൻ പ്രിന്റി ങ് ഷീറ്റ്, സ്ക്രാപ് ഇനങ്ങള്‍
സെപ്റ്റംബർ: മരുന്നു സ്ട്രിപ്