മാർച്ചിലെ റോഷൻ ഏപ്രിൽ 3 വരെ വാങ്ങാം : ഈ മാസത്തെ വിതരണം 5 മുതൽ

കൽപ്പറ്റ : മാർച്ച് മാസത്തെ റേഷൻ വിതരണം ഏപ്രില്‍ 3 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനില്‍ അറിയിച്ചു. ഏപ്രില്‍ 4 ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ കടകള്‍ അവധിയായിരിക്കും.
5 മുതല്‍ ഏപ്രിലിലെ റേഷൻ വിതരണം ആരംഭിക്കും. സംസ്ഥാനത്ത് മാർച്ച് 29 വരെ 75 ശതമാനം കാർഡ് ഉടമകള്‍ റേഷൻ കൈപ്പറ്റി. മാർച്ച് മാസത്തെ റേഷൻ വിഹിതം കൈപ്പറ്റാനുള്ള എല്ലാ കാർഡ് ഉടമകളും തങ്ങളുടെ വിഹിതം ഏപ്രില്‍ 3 നകം കൈപ്പറ്റണമെന്ന് മന്ത്രി അറിയിച്ചു.