വെറും 55 രൂപയ്ക്ക് പ്രതിമാസം 3000 രൂപ പെൻഷൻ നേടാം ; പ്രധാൻമന്ത്രി ശ്രം യോഗി മാൻധൻ യോജന പദ്ധതിയ്ക്ക് അപേക്ഷിക്കാം

രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സാമ്ബത്തിക സഹായം നല്‍കുന്നതിനായി സർക്കാർ നിരവധി പദ്ധതികള്‍ നടപ്പിലാക്കാറുണ്ട്. ഇന്ത്യയിലെ അസംഘടിത തൊഴിലാളികളുടെ സംരക്ഷണം ലക്ഷ്യം വച്ചുള്ള കേന്ദ്രസർക്കാർ പദ്ധതിയാണ് പ്രധാൻമന്ത്രി ശ്രം യോഗി മാൻധൻ യോജന ( പിഎം – എസ്.വൈ.എം). വാർദ്ധക്യ കാലത്തെ സാമ്ബത്തിക സുരക്ഷയെ കുറിച്ച് പലരും ആകുലപ്പെടാറുണ്ട്. അവരെ സഹായിക്കുന്നതിനായാണ് സർക്കാരിന്റെ ഈ പദ്ധതി. വെറും 55 രൂപ നിക്ഷേപിക്കുന്നതിലൂടെ, മാസം തോറും 3,000 രൂപ പെൻഷനായി ലഭിക്കാനുള്ള വഴിയാണ് പിഎം – എസ്.വൈ.എം ഒരുക്കുന്നത്.
ദിവസവേതനക്കാർ, തെരുവ് കച്ചവടക്കാർ പോലുള്ള അസംഘടിത തൊഴിലാളികള്‍ക്ക് വാർദ്ധക്യ സംരക്ഷണവും സാമൂഹിക സുരക്ഷയും നല്‍കുന്നതിനാണ് കേന്ദ്ര സർക്കാർ 2019 മുതലാല്‍ ഈ പദ്ധതി ആരംഭിച്ചത്. ഇപിഎഫ്‌ഒ, ഇഎസ്‌ഐസി, എൻപിഎസ് എന്നതില്‍ അംഗങ്ങളല്ലാത്ത 18നും 40നും ഇടയില്‍ പ്രായമുള്ള അസംഘടിത തൊഴിലാളികള്‍ക്ക് ഈ പദ്ധതി പെൻഷൻ ഉറപ്പാക്കുന്നു.
മാലിന്യ ശേഖരണക്കാർ, അലക്ക് തൊഴിലാളികള്‍, റിക്ഷക്കാർ, തുകല്‍ തൊഴിലാളികള്‍, ഇഷ്ടിക ചൂള തൊഴിലാളികള്‍, വീട്ടുജോലിക്കാർ, നിർമ്മാണ തൊഴിലാളികള്‍ എന്നിവർക്ക് പിഎം – എസ്.വൈ.എമ്മില്‍ അപേക്ഷിക്കാവുന്നതാണ്. 18 വയസ്സ് മുതല്‍ ഈ പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കാം. 18 വയസ്സില്‍ തുടങ്ങുന്നവർ പ്രതിമാസം 55 രൂപ മാത്രം നല്‍കിയാല്‍ മതി. 29ാം വയസ്സിലാണ് പദ്ധതിയില്‍ ചേരുന്നതെങ്കില്‍ 100 രൂപ നല്‍കണം. പദ്ധതിയില്‍ അംഗമാകുന്നവർക്ക് 60 വയസ്സിന് ശേഷം പ്രതിമാസം 3000 രൂപ ലഭിക്കും. എത്ര മാത്രം സംഭാവന ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങള്‍ക്ക് ലഭിക്കുന്ന ലഭിക്കുന്ന പെൻഷൻ തുക.
ഈ പദ്ധതിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്,തൊഴിലാളിയുടെ വിഹിതത്തിന് തുല്യമായി സർക്കാർ വിഹിതം നല്‍കുന്നു എന്നതാണ്. ഉദാഹരണമായി, ഒരു തൊഴിലാളി പ്രതിമാസം 200 രൂപ നിക്ഷേിച്ചാല്‍, സർക്കാർ അവരുടെ പെൻഷൻ ഫണ്ടിലേക്ക് 200 രൂപ നിക്ഷേപിക്കും. അങ്ങനെയാണ് പദ്ധതിക്ക് ആവശ്യമായ തുക ലഭിക്കുന്നത്.
പദ്ധതിക്ക് യോഗ്യതയുള്ളവർ അടുത്തുള്ള കോമണ്‍ സർവീസ് സെന്റർ (സി.എസ്.സി) സന്ദർശിക്കുക. ആധാർ കാർഡ്, സേവിംഗ്സ് ബാങ്ക് പാസ്ബുക്ക് ഉപയോഗിച്ച് പദ്ധതിയില്‍ അംഗങ്ങളാവാം. ഓണ്‍ലൈനായും അപേക്ഷിക്കാവുന്നതാണ്. സി.എസ്.സി പോർട്ടല്‍ വഴിയോ മൊബൈല്‍ ആപ്ലിക്കേഷൻ വഴിയോ അപേക്ഷിക്കാൻ സാധിക്കും. ഉമാങ്ങ് (UMANG) ആപ്പ് വഴിയും പിഎം- എസ് വൈ എം സേവനങ്ങള്‍ ലഭ്യമാണ്. കുറഞ്ഞ വരുമാനം ഉള്ള തൊഴിലാളികള്‍ക്ക് കുറഞ്ഞ നിക്ഷേപവും സർക്കാർ പിന്തുണയും ഉപയോഗിച്ച് അവരുടെ വാർദ്ധക്യം സുരക്ഷിതമാക്കാൻ ഈ പദ്ധതി മികച്ച അവസരമാണ്.