കല്‍പ്പറ്റയിൽ എം.ഡി.എം.എയുമായി യുവാക്കള്‍ അറസ്റ്റില്‍

കല്‍പ്പറ്റ : കല്‍പ്പറ്റ ടൗണ്‍ ഭാഗങ്ങളില്‍ യുവാക്കള്‍ക്ക് എംഡിഎംഎ വില്‍പ്പന നടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ഷര്‍ഫുദ്ദീനും സംഘവും കല്‍പ്പറ്റ പഴയ ബസ്സ്റ്റാന്റിന് സമീപമുള്ള ടൂറിസ്റ്റ് ഹോമില്‍ നടത്തിയ റെയിഡില്‍ 6.25 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു.
കല്‍പ്പറ്റ പുത്തൂര്‍വയല്‍ ആഞ്ഞിലി വീട്ടില്‍ സോബിന്‍ കുര്യാക്കോസ് ( 24) , മുട്ടില്‍ പരിയാരം ചിലഞ്ഞിച്ചാല്‍ സ്വദേശി പുത്തൂക്കണ്ടി വീട്ടില്‍ മുഹമ്മദ് അസനുല്‍ ഷാദുലി ( 23), കണിയാമ്പറ്റ സ്വദേശി ചോലക്കല്‍ വീട്ടില്‍ അബ്ദുല്‍ മുഹമ്മദ് ആഷിഖ് (22 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ഉമ്മര്‍ വി. എ, പ്രിവന്റീവ് ഓഫീസര്‍ ലത്തീഫ് കെ.എം , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജിത്ത് പി.സി, വിഷ്ണു കെ.കെ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സൂര്യ കെ വി എന്നിവര്‍ പങ്കെടുത്തു. സോബിന്‍ കുര്യാക്കോസ്, മുഹമ്മദ് അസനുല്‍ ഷാദുലി എന്നിവര്‍ ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ച് മുന്‍പും സമാന കേസില്‍ പിടിയിലായിട്ടുണ്ട്. ലഹരി വില്‍പ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നു.
എംഡി എം എ 0.5 ഗ്രാം പോലും കൈവശം വെക്കുന്നത് 10 വര്‍ഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ്. പ്രതികളെ കല്‍പ്പറ്റ ജെഎഫ്‌സിഎം കോടതി മുമ്പാകെ ഹാജറാക്കുന്നതാണ്.