വയനാട്ടിൽ ഡി.വൈ.എഫ്.ഐ ഇനി ഇവർ നയിക്കും

കൽപ്പറ്റ : വയനാട്ടിൽ ഡി.വൈ.എഫ്.ഐ ഇനി ഇവർ നയിക്കും. കെ.എം ഫ്രാൻസീസിനെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായി ജില്ലാ കൺവെൻഷൻ തിരഞ്ഞെടുത്തു. കെ.ആർ ജിതിനാണ് പുതിയ പ്രസിഡൻ്റ്. ഷിജി ഷിബു (ട്രഷറർ).
സി.ഷംസു, ജോബിസൺ ജെയിംസ്, പി.ജംഷീദ് ( വൈസ് പ്രസിഡന്റ്), എം. രമേശ്, മുഹമ്മദാലി, അർജുൻ ഗോപാൽ (ജോയിന്റ് സെക്രട്ടറി), ടി.പി ഋതുശോഭ്, വി.ബി ബബീഷ് (സെക്രട്ടറിയറ്റ് അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
ജില്ലാ സെക്രട്ടറിയായിരുന്ന കെ.റഫീഖ് സിപിഎം ജില്ലാ സെക്രട്ടറിയായതിനെ തുടർന്നാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.