പനമരത്ത് പഞ്ചായത്ത് അംഗത്തിന് മർദ്ദനമേറ്റ സംഭവം : ഒരാൾ അറസ്റ്റിൽ

പനമരം : പനമരം ഗ്രാമപ്പഞ്ചായത്തംഗം ബെന്നിചെറിയാന് മർദ്ദനമേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കേസിലെ ഒന്നാം പ്രതിയായ ചുണ്ടക്കുന്ന് പല്ലാത്ത് വീട്ടിൽ ഷിഹാബ് (44) നെയാണ് പനമരം പോലീസ് ഗുണ്ടൽപേട്ടിൽ നിന്നും പിടികൂടിയത്.
ജനുവരി 22 ന് രാത്രി പനമരം ടൗണിൽ വച്ചായിരുന്നു ബെന്നിക്ക് നേരെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഇയാൾ മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. ഇയാളുടെ മൊഴിയെടുത്ത് സി.സി ടി.വി ദൃശ്യങ്ങളും മറ്റും ശേഖരിച്ച് പനമരം പോലീസ് അന്വോഷണം ആരംഭിച്ചിരുന്നു. ആറ് പേർക്കെതിരെ വധശ്രമത്തിന് കേസ്സെടുക്കുകയും ചെയ്തു. ഒളിവിൽ പോയ പ്രതികളുടെ ഫോൺ കോളുകളും മറ്റും നിരീക്ഷിച്ചാണ് ഷിഹാബിനെ സാഹസികമായി പിടികൂടിയത്. ഇയാളെ ഒളിവിൽ താമസിക്കാൻ സഹായിച്ചവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.