കേന്ദ്ര ബജറ്റില്‍ വമ്പൻ പ്രഖ്യാപനം : 12 ലക്ഷംവരെ വരുമാനമുള്ളവര്‍ക്ക് നികുതിയില്ല

ഡല്‍ഹി : ആദായ നികുതി പരിധി ഉയർത്തി വമ്ബൻ പ്രഖ്യാപനവുമായി 2025 യൂണിയൻ ബഡ്‌ജറ്റ്. 12 ലക്ഷംവരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. മദ്ധ്യവർഗത്തിന് ഏറെ ആശ്വാസം നല്‍കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ നികുതിയിളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന നികുതി ഇളവ് പരിധി മൂന്നു ലക്ഷത്തില്‍ നിന്ന് നാലിരട്ടിയായാണ് ഉയർത്തിയിരിക്കുന്നത്.
പത്ത് ലക്ഷംരൂപവരെ വാർഷിക വരുമാനത്തില്‍ നികുതിയിളവ് പ്രതീക്ഷിച്ചിടത്താണ് 12 ലക്ഷം ലഭിച്ചിരിക്കുന്നത്. സമീപകാലത്തെ ഏറ്റവും വലിയ നികുതിയിളവാണിത്. പുതിയ പ്രഖ്യാപനം നടപ്പിലാക്കുന്നതോടെ 80,000 മുതല്‍ 1.1 ലക്ഷംവരെ ലാഭിക്കാം. 12 ലക്ഷം വാർഷിക വരുമാനമുള്ളവർക്കാണ് 80,000 വരം ലാഭിക്കാൻ സാധിക്കുന്നത്. 25 ലക്ഷംവരെ വാർഷിക വരുമാനമുള്ളവർക്ക് 1.1 ലക്ഷംവരെയും. 12 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവർക്ക് നാല് മുതല്‍ എട്ട് ലക്ഷംവരെ അഞ്ച് ശതമാനം നികുതിയായിരിക്കും നല്‍കേണ്ടത്. ഒൻപത് മുതല്‍ 12 ലക്ഷംവരെ പത്ത് ശതമാനവും. 12 മുതല്‍ 16 ലക്ഷംവരെ 15 ശതമാനമായിരിക്കും നികുതി നല്‍കേണ്ടത്. 16 മുതല്‍ 20 ലക്ഷംവരെ 20 ശതമാനവും.24 ലക്ഷത്തിന് മുകളില്‍ 30 ശതമാനവും. സ്റ്റാൻഡേർഡ് ഡിഡക്ഷൻ കൂട്ടിയാല്‍ 12.75 ശതമാനം വരെ നികുതി ഉണ്ടാകില്ല.
മറ്റ് പ്രഖ്യാപനങ്ങള്‍
ആദായ നികുതിയില്‍ പുതിയ ബില്‍ അടുത്തയാഴ്‌ച അവതരിപ്പിക്കും. ആദായ നികുതി ഘടന ലഘൂകരിക്കും. ആദായ നികുതി ദായകരുടെ സൗകര്യം പരിഗണിക്കും. ടാക്‌സ് ഡിഡക്ഷൻ സ്‌കീം (ടിഡിഎസ്) ഘടനയില്‍ മാറ്റം വരും. മുതിർന്ന പൗരന്മാരുടെ ടിഡിഎസ് പരിധി ഉയർത്തി. മുതിർന്ന പൗരന്മാർക്ക് സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഒരു ലക്ഷമാക്കി. ആദായ നികുതി കാലതാമസത്തില്‍ ശിക്ഷാനടപടികള്‍ ഉണ്ടാകില്ല. വീട്ടുവാടക നികുതിയിളവ് പരിധി ആറ് ലക്ഷമാക്കി.