തെരുവുനായ ബൈക്കിന് കുറുകെ ചാടി : തെറിച്ചു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മാനന്തവാടി : ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. തലപ്പുഴ 44 മുല്ലക്കല്‍ ബിനീഷിന്റെ മകന്‍ വിഷ്ണു ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി തലപ്പുഴ ചുങ്കത്ത് വെച്ചായിരുന്നു അപകടം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വിഷ്ണുവിന്റെ ബൈക്കിന് കുറുകെ തെരുവ് നായ ചാടിയതിനാലാണ് അപകടം സംഭവിച്ചത്. ബൈക്കില്‍ നിന്ന് തെറിച്ചു വീണ് ഗുരുതര പരിക്കുകളേറ്റ വിഷ്ണുവിനെ നാട്ടുകാരാണ് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് വിദഗ്ദ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ഇന്ന് വൈകിട്ട് 5 മണിയോടെ മരണപ്പെടുകയായിരുന്നു.