പനമരം പഞ്ചായത്ത് ഇനി യു.ഡി.എഫ് ഭരിക്കും : ലക്ഷ്മി ആലക്കമുറ്റം പുതിയ പ്രസിഡൻ്റ്

പനമരം : പനമരം പഞ്ചായത്ത് ഇനി യു.ഡി.എഫ് ഭരിക്കും. എൽ.ഡി.എഫിൽനിന്ന് കൂറുമാറി തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേർന്ന ജനതാദള്‍ അംഗം ബെന്നി ചെറിയാന്റെ പിന്തുണയോടെയാണ് യു.ഡി.എഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. മുസ്‍ലിംലീഗ് പ്രതിനിധി 22ാം വാർഡ് വെള്ളരി വയലിൽ നിന്ന് വിജയിച്ച ലക്ഷ്മി ആലക്കുമറ്റമാണ് പുതിയ പ്രസിഡന്റ്.
നേരത്തെ, തദ്ദേശ തെരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് സി.പി.എമ്മിലെ ആസ്യ പ്രസിഡന്റായത്. കോൺഗ്രസ്സിലെ തോമസ് പാറക്കാലാണ് വൈസ് പ്രസിഡന്റ്. എന്നാൽ, മുന്നണികൾ തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷമാവുകയും പ്രസിഡന്റിനെതിരെ യു.ഡി.എഫ് അവിശ്വാസം പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. എൽ.ഡി.എഫിൽ നിന്നും പുറത്താക്കപ്പെട്ട 11ാം വാർഡ് മെംബർ ബെന്നി ചെറിയാന്റെ പിന്തുണയോടെ അവിശ്വാസം പാസായി. ബെന്നി പിന്നീട് തൃണമൂലിൽ ചേരുകയും യു.ഡി.എഫിനെ പിന്തുണക്കുകയുമായിരുന്നു.
ഇന്നലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് യു.ഡി.എഫ് ബഹിഷ്‍കരിച്ചിരുന്നു.