പനമരം ഗ്രാമപ്പഞ്ചായത്തംഗം ബെന്നി ചെറിയാന് നേരെ ഗുണ്ടാ ആക്രമണം

പനമരം : പനമരം ഗ്രാമപ്പഞ്ചായത്തംഗം ബെന്നിചെറിയാന് നേരെ ഗുണ്ടാ ആക്രമണം. പനമരം ടൗണിൽ വെച്ച് ബുധനാഴ്ച രാത്രി 8.30 ഓടെയാണ് ഒരുപറ്റം ആളുകൾ ഇയാളെ മർദ്ദിച്ചത്. പരിക്കേറ്റ ബെന്നി ചെറിയാനെ മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൽ.ഡി.എഫ് മുന്നണിയംഗമായ ഇയാൾ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റിനെതിരേ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തിരുന്നു. കൂടാതെ ഗ്രാമപ്പഞ്ചായത്തിന് മുമ്പിൽ 16 ദിവസം നിരാഹാര സമരവും നടത്തിയിരുന്നു.