വിശ്വാസത്തിന്റെ മറവിൽ ആദിവാസിയുവതിയെ പീഡിപ്പിച്ചയാൾ അറസ്സിൽ

മാനന്തവാടി : വിശ്വാസത്തിന്റെ മറവിൽ ആദിവാസി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ തിരുനെല്ലി പോലീസ് കസ്റ്റഡിയിലെടുത്തയാൾ അറസ്റ്റിൽ. കാട്ടിക്കുളം പുളിമൂട് പാറേ നാൽ വർഗീസി(48) നെയാണ് മാനന്തവാടി സ്പെഷ്യൽ മൈബൈൽ സ്ക്വാഡ് (എസ്.എം.എസ്.) ഡിവൈ. എസ്.പി. എം.എം. അബ്ദുൾ കരിം അറസ്റ്റുചെയ്തത്.
തിങ്കളാഴ്ചയാണ് വർഗീസിനെ തിരുനെല്ലി പോലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ചയാണ് മാനന്തവാടി എസ്.എം.എസിനു കൈമാറിയത്. അറസ്റ്റു രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കിയ വർഗീസിനെ പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കുനേരേയുള്ള അതിക്രമം വിചാരണ ചെയ്യുന്ന മാനന്തവാടി പ്രത്യേകകോടതി റിമാൻഡുചെയ്തു.