ജില്ലാ കിഡ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് : ക്രസ്പോ അക്കാദമി പനമരം ഓവറോൾ റണ്ണേഴ്സ് അപ്പ്

മീനങ്ങാടി : വയനാട് ജില്ലാ അത്ലറ്റിക്സ് അസോസിയേഷനും മീനങ്ങാടി പഞ്ചായത്ത് അത്ലറ്റിക്സ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ഒന്നാമത് ജില്ലാ കിഡ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ക്രസന്റ് പബ്ലിക് സ്കൂൾ ഓവറോൾ റണ്ണേഴ്സ് അപ്പ് ആയി.
തൃശൂരിൽ നടക്കുന്ന സംസ്ഥാന കിഡ്സ് അത്ലറ്റിക്സ് ചാമ്പ്യഷിപ്പിലേക്ക് ക്രസന്റ് സ്കൂളിൽ നിന്നും 42 ഓളം കുട്ടികൾ അർഹരായി. യു.കെ.ജി മുതൽ ആറാം ക്ലാസ്സുവരെയുള്ള വിവിധ കാറ്റഗറിയിലുള്ള കുരുന്നുകുട്ടികൾക്കുള്ള മത്സരമായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 200നു മുകളിൽ കുട്ടികൾ പങ്കെടുത്തു. വിജയികൾക്കും പങ്കെടുത്ത എല്ലാ കുട്ടികൾക്കും മെഡലും സർട്ടിഫിക്കറ്റും നൽകി. ക്രസന്റ് സ്കൂളിലെ കായികാധ്യാപകൻ സി.എസ്.ഷാജഹാൻ ആണ് കുട്ടികളുടെ പരിശീലകൻ.