April 1, 2025

ബാവലിയിൽ മെത്താഫിറ്റമിനുമായി രണ്ടുപേർ പിടിയിൽ

Share

 

കാട്ടിക്കുളം : ബാവലി എക്സൈസ് ചെക്പോസ്റ്റിൽ 71 ഗ്രാമോളം മെത്താഫിറ്റമിനുമായി രണ്ടുപേർ പിടിയിൽ. കോഴിക്കോട് നടുവണ്ണൂർ മുതുവന വീട്ടിൽ അൻഷിഫ് എം, മലപ്പുറം നിലമ്പൂർ കാളികാവ് മമ്പാടൻ റിഷാൽ ബാബു എന്നിവരെ എക്സ്സൈസ് പിടികൂടിയത്. ഇവർ സഞ്ചരിച്ച രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാത്ത പുതിയ ഹുണ്ടായ് ഐ 20 കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.

 

എക്സ്സൈസ് ഇൻസ്‌പെക്ടർ ശശി.കെയും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് 70.994 ഗ്രാം മെത്താഫിറ്റാമിനുമായി ഇവർ പിടിയിലായത്.

 

പരിശോധനയിൽ എക്സൈസ് പ്രിവൻ്റിവ് ഓഫിസർമാരായ ജിനോഷ് . പി ആർ , ചന്തു പി കെ , സിവിൽഎക്സൈസ് ഓഫീസർന്മാരായ മിഥുൻ.കെ, ശീവൻ .പിപി, അരുൺ കെ സി ,മഹേഷ്കെ എം, സജിലാഷ് കെ എന്നിവർ പങ്കെടുത്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.