8-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് ; ജനുവരി 20 വരെ അപേക്ഷിക്കാം

8-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് ; ജനുവരി 20 വരെ അപേക്ഷിക്കാം
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നുമുതല്‍ 8 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒബിസി വിദ്യാര്‍ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയാണ് കെടാവിളക്ക്. ഈ വര്‍ഷത്തെ കെടാവിളക്ക് സ്‌കോളര്‍ഷിപ്പിന് ജനുവരി 20 വരെ അപേക്ഷിക്കാം.
യോഗ്യത
സംസ്ഥാനത്തെ സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ 1 മുതല്‍ 8 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒബിസി വിദ്യാര്‍ഥികള്‍ക്കാണ് അവസരം.
പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെയും, കുടുംബ വാര്‍ഷിക വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക.
ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ കുടുംബ വാര്‍ഷിക വരുമാനം പരിഗണിച്ച് സ്‌കോളര്‍ഷിപ്പ് നല്‍കും.
രണ്ട് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് മുന്‍വര്‍ഷം വാര്‍ഷിക പരീക്ഷയില്‍ നേടിയ മാര്‍ക്ക്/ ഗ്രേഡിന്റെ അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുക.
അപേക്ഷ
വിദ്യാര്‍ഥികള്‍ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്യുക. ജനുവരി 20നകം പൂരിപ്പിച്ച അപേക്ഷ ഫോറം അതത് സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. സ്‌കൂള്‍ അധികൃതര്‍ രേഖകള്‍ പരിശോധിച്ച് ജനുവരി 31നുള്ളില്‍ ഇഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ മുഖേന ഡാറ്റ എന്‍ട്രി പൂര്‍ത്തിയാക്കണം.