മാനന്തവാടിയിൽ ഇന്നുമുതൽ ജനുവരി 14 വരെ ഗതാഗത ക്രമീകരണം

മാനന്തവാടി : മലയോര ഹൈവേ റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് മാനന്തവാടിയിൽ ഇന്നുമുതൽ ജനുവരി 14 വരെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.ലിറ്റിൽ ഫ്ലവർ സ്കൂളിനു മുന്നിലുള്ള റോഡിന്റെ ഭാഗത്ത് ഇൻ്റർലോക്ക് പതിപ്പിക്കൽ, കോഴിക്കോട് റോഡിലെ ബസ്‌ബേയുടെ പ്രവൃത്തിയുടെയും ഭാഗമായാണ് ഗതാഗതക്രമീകരണം.
കോഴിക്കോട് നാലാം മൈൽ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ നഗരസഭാ ബസ് സ്റ്റാൻഡിൽ ആളെയിറക്കി അവിടെനിന്നുതന്നെ ആളുകളെ കയറ്റി ടൗണിൽ പ്രവേശിക്കാതെ നാലാം മൈൽ കോഴിക്കോട് ഭാഗത്തേക്ക് പോകണം.
കല്ലോടി ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ ഗാന്ധിപാർക്കിൽ ആളെയിറക്കി പോസ്റ്റ് ഓഫീസ്- താഴെയങ്ങാടി വഴി തിരിച്ചുപോകണം.
മൈസൂരു റോഡ്, തലശ്ശേരി റോഡ്. വള്ളിയൂർക്കാവ് എന്നീ ഭാഗങ്ങളിൽനിന്നുവരുന്ന വാഹനങ്ങൾ ഗാന്ധിപാർക്ക്-താഴെയങ്ങാടി വഴി ബസ് സ്റ്റാൻഡിലേക്ക് പോയി ഇതു വഴിതന്നെ തിരിച്ചുവരണം.
എരുമത്തെരുവ്, വള്ളിയൂർക്കാവ്, ചെറ്റപ്പാലം ഭാഗത്തുനിന്ന് മാനന്തവാടി ടൗൺ ഒഴിവാക്കി പോകാൻ സാധിക്കുന്ന എല്ലാ വാഹനങ്ങളും വള്ളിയൂർക്കാവ്-ചെറ്റപ്പാലം -എരുമത്തെരുവ് ബൈപ്പാസ് പ്രയോജനപ്പെടുത്തണം.
മാനന്തവാടി നഗരത്തിലെ തലശ്ശേരി റോഡ്, ഗാന്ധിപാർക്ക്, താഴെയങ്ങാടി ഓട്ടോ സ്റ്റാൻഡുകളിലെ ഓട്ടോറിക്ഷകൾ പ്രവൃത്തി തീരുന്നതുവരെ മറ്റു സ്റ്റാൻഡുകൾ ഉപയോഗിക്കണം.