മുത്തങ്ങയിൽ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍

ബത്തേരി : എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍. കൊല്ലം നോര്‍ത്ത് മൈനാഗപ്പള്ളി മൗണ്ട് ക്രസന്റ് അവന്യു ദര്‍വേശ് (32), കണ്ണൂര കതിരൂർ നളന്ദ വീട്ടില്‍ അസീസ് യാഷിക്ക് (34) എന്നിവരെയാണ് പിടികൂടിയത്.
മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റില്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. ഗുണ്ടല്‍പേട്ട ഭാഗത്ത് നിന്നും വരുകയായിരുന്ന ഇവരുടെ കാറില്‍ നിന്നാണ് 2.78 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. ക്രിസ് തുമസ് – പുതുവത്സരത്തോടനുബന്ധിച്ച് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ലാ അതിര്‍ത്തികളിലും പ്രത്യേക പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.