പലചരക്ക് കട കേന്ദ്രീകരിച്ച് മദ്യവില്പന : കുപ്രസിദ്ധ മദ്യവില്പനക്കാരൻ പിടിയിൽ

കൽപ്പറ്റ : വെങ്ങപ്പള്ളി കോക്കുഴി ഭാഗത്ത് പലചരക്ക് കട കേന്ദ്രീകരിച്ച് മദ്യം സൂക്ഷിച്ച് വെച്ച് വിൽപന നടത്തിവന്ന കുപ്രസിദ്ധ മദ്യവില്പനക്കാരൻ പിടിയിൽ.
കോക്കുഴി തയ്യിൽ വീട്ടിൽ രവി ( 68 ) യാണ് പിടിയിലായത്. ഇയാളിൽ നിന്നും 11.800 ലിറ്റർ മദ്യം പിടിച്ചെടുത്തു. KSBC ഷോപ്പിൽ നിന്നും മദ്യം വാങ്ങി വെള്ളം ചേർത്ത് അളവ് വർദ്ധിപ്പിച്ച് കൂടിയ വിലക്ക് വിൽപന നടത്തിവരുന്നതാണ് ഇയാളുടെ രീതി. 10 വർഷം വരെ കഠിന തടവ് ശിക്ഷയും ഒരു ലക്ഷം രൂപവരെ പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണിത്.
ഇയാളെ കൽപ്പറ്റ JFCM കോടതി മുമ്പാകെ ഹാജറാക്കി.
കൽപ്പറ്റ എക്സൈസ് റേഞ്ചിലെ അസ്സിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് വി.എ. ഉമ്മർ, പ്രിവൻ്റീവ് ഓഫീസർ ഇ.വി.ഏലിയാസ്, വനിത സിവിൽ എക്സൈസ് ഓഫീസർ കെ.കെ ബിന്ദു. സിവിൽ എക്സൈസ് ഓഫീസർ സാദിക് അബ്ദുള്ള, എക്സൈസ് ഡ്രൈവർ അബ്ദുറഹീം എന്നിവരാണ് ഇയാളെ അറസ്റ്റു ചെയ്തത്.