ചുണ്ടക്കുന്ന് – വാളേരി ജംങ്ഷൻ റോഡ് നാട്ടുകാർ പിരിവെടുത്ത് നന്നാക്കി

പനമരം : പാടെ തകർന്ന ചുണ്ടക്കുന്ന് – വാളേരി ജംങ്ഷൻ റോഡ് നാട്ടുകാർ ശ്രമദാനമായി നന്നാക്കി. പനമരം പഞ്ചായത്ത് 13-ാം വാർഡിൽപ്പെടുന്ന
ഒരു കിലോമീറ്ററോളം നീളുന്ന റോഡ് കുണ്ടും കുഴിയും നിറഞ്ഞ് കാൽനട യാത്രപോലും ദുഃസ്സഹമായിരുന്നു. വാഹനങ്ങളുടെ അടി തട്ടുന്നതും അപകടത്തിൽപ്പെടുന്നതും പതിവായിരുന്നു. റോഡ് ശോച്യാവസ്ഥയിലായിട്ടും വാർഡംഗം തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.
എട്ടു വർഷം മുമ്പ് ടാർ ചെയ്ത റോഡ് ശക്തമായ കുത്തൊഴുക്കിലാണ് തകർന്നത്. 150 ഓളം കുടുംബങ്ങൾക്ക് ഏക ആശ്രയമായ റോഡ് നന്നാക്കാൻ നടപടിയില്ലാതായതോടെയാണ് നാട്ടുകാർ ഇടപെട്ട് പിരിവെടുത്ത് റോഡിലെ ഗർത്തങ്ങൾ അടച്ച് ഗതാഗതയോഗ്യമാക്കിയത്. കടന്നോളി അന്ത്രു, എളങ്ങോളി മമ്മൂട്ടി, ജെ.ജെ. ജെയിംസ് എന്നിവർ നേതൃത്വം നൽകി.
ചിത്രം : ചുണ്ടക്കുന്ന് – വാളേരി ജംങ്ഷൻ റോഡ് നാട്ടുകാർ നന്നാക്കുന്നു.