വിദ്യാർഥിനിക്ക് യാത്രാസൗകര്യം നിഷേധിച്ചു ; നാലുചക്ര ഓട്ടോയുടെ പെർമിറ്റ് റദ്ദാക്കി

മാനന്തവാടി : സ്കൂൾ വിദ്യാർഥിനിയെ നാലുചക്ര ഓട്ടോയിൽ നിന്ന് ഇറക്കിവിട്ടെന്ന പരാതിയെത്തുടർന്ന് ഓട്ടോയുടെ പെർമിറ്റ് സസ്പെൻഡ് ചെയ്തു.
മാനന്തവാടിയിലെ സ്വകാര്യ സ്കൂളിലേക്ക് മാനന്തവാടി ടൗണിൽ നിന്ന് ഓട്ടം വിളിച്ച വിദ്യാർഥിനിയെ സ്കൂളിലെത്തിച്ച ശേഷം അല്പനേരം കാത്തുനിൽക്കണമെന്ന് പറഞ്ഞപ്പോൾ വാഹനത്തിൽ നിന്ന് ഇറക്കി വിട്ടെന്നാണ് പരാതി.
ഡ്രൈവറായ പി.ജെ. ദേവസ്യ യുടെപേരിലായിരുന്നു പരാതി. തുടർന്ന് മാനന്തവാടി സബ് ആർ.ടി. ഓഫീസിലെ എം.വി.ഐ. അന്വേഷണം നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ദേവസ്യ തെറ്റ് സമ്മതിച്ചതായി മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.
പരാതി സത്യമാണെന്നും പ്രവൃത്തി പെർമിറ്റ് നിബന്ധനങ്ങൾക്ക് വിരുദ്ധമാണെന്നും ബോധ്യപ്പെട്ടതിനാൽ 15 ദിവസത്തേ ക്ക് പെർമിറ്റ് സസ്പെൻഡ് ചെയ്യുകയായിരുന്നെന്ന് മാനന്തവാടി ജോയൻ്റ് ആർ.ടി.ഒ. പി.ആർ. മനു അറിയിച്ചു.