വെങ്ങപ്പള്ളിയിൽ സ്കൂട്ടറും പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കൽപ്പറ്റ : വെങ്ങപ്പള്ളി എസ്.യു പബ്ലിക് സ്‌കൂളിന് സമീപം നടന്ന വാഹനാപകടത്തില്‍ യുവാവ് മരിച്ചു. പടിഞ്ഞാറത്തറ പതുങ്ങന്‍ വീട്ടില്‍ ഉസ്മാന്‍ മുസ്ലിയാര്‍-നസീമ ദമ്പതികളുടെ മകനും, മുട്ടില്‍ ഡബ്ല്യുഎംഒ (സിബിഎസ്ഇ) സ്‌കൂള്‍ അദ്ധ്യാപകനുമായ മുഹമ്മദ് ഹസന്‍ തമീം ദാരിമി (27) ആണ് മരിച്ചത്.
ഇന്ന് വൈകീട്ടോടെ കല്‍പ്പറ്റയില്‍ നിന്നും പടിഞ്ഞാറത്തറ ഭാഗത്തേക്ക് പോകുകയായിരുന്ന തമീം സഞ്ചരിച്ച സ്‌കൂട്ടറും, കല്‍പ്പറ്റയിലേക്ക് പോകുകയായിരുന്ന പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ തമീമിനെ കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷം നാളെ(നവംബര്‍ 9) മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.