കൽപ്പറ്റയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അച്ഛനും മകനും പരിക്ക്
കൽപ്പറ്റ : ഫാത്തിമ ഹോസ്പിറ്റലിന് സമീപം അച്ഛനും മകനും സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. മുണ്ടേരി സ്വദേശികളായ ആഷിക്ക്, സുബൈർ എന്നിവർക്കാണ് പരിക്കേറ്റത്. രണ്ട് പേരെയും കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി