December 5, 2024

അർബുദരോഗം : നാലുവയസ്സുകാരൻ മുഹമ്മദ് ഫിയാൻ ചകിത്സാ സഹായം തേടുന്നു

Share

 

മാനന്തവാടി : മറ്റുകുട്ടികളെപ്പോലെ തങ്ങളുടെ പൊന്നോമന മുഹമ്മദ് ഫിയാൻ ഓടിച്ചാടിനടക്കുന്നതു കാണാനുള്ള കാത്തിരിപ്പിലായിരുന്നു പിലാക്കാവ് പഞ്ചാരക്കൊല്ലിയിലെ ചെറുതോലവീട്ടിൽ അനസും ഭാര്യ ഷംലയും. കൈവളരുന്നതും കാൽ വളരുന്നതും നോക്കി അവർ അവനെ ലാളിച്ചു. അവനൊപ്പം പിറന്നവരെല്ലാം ഓടിച്ചാടി നടന്നുതുടങ്ങി. വിധി വില്ലനായി അർബുദത്തിന്റെ രൂപത്തിൽ എത്തിയതോടെ ഫിയാന്റെ കളിചിരികൾ മാഞ്ഞു. ഒപ്പം രക്ഷിതാക്കളുടെയും. ജീവിക്കാൻ തുടങ്ങുന്നതിനുമുൻപ് വില്ലനായെത്തിയ അർബുദത്തെ വേരോടെ പിഴുതെറിയാനുള്ള ശ്രമത്തിലാണ് ഇപ്പോൾ നാ ടൊന്നാകെ. കക്ഷിരാഷ്ട്രീയ ഭേദമന്യേ ചി കിത്സാസഹാ യക്കമ്മിറ്റി രൂ പവത്കരിച്ചു പ്രവർ ത്ത ന വും തുടങ്ങി യിട്ടുണ്ട്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ മൂന്നുമാസമായി ചികിത്സയിലാണ് ഫിയാൻ. മെച്ചപ്പെട്ട ചികിത്സനൽകിയാൽ രോഗം പൂർണമായും ഭേദമാക്കാൻ സാധിക്കുമെന്ന പ്രത്യാശ കുടുംബാംഗ ങ്ങൾക്കും നാട്ടുകാർക്കുമുണ്ട്. തുടർ ചികിത്സയ്ക്കായി ഇരുപതുലക്ഷത്തിലധികം രൂപവേണം. അത്രയും ഭാരിച്ച തുക ചികിത്സയ്ക്കായി കണ്ടെത്താൻ നിർധനരായ മാതാപിതാക്കൾക്കാ വുന്നില്ല. ഇതോടെയാണ് സഹായക്കമ്മിറ്റി രൂപവത്കരിച്ചു പ്രവർത്തനം തുടങ്ങിയത്.

 

മാനന്തവാടി നഗരസഭാ കൗൺസിലർ പി.വി. ജോർജ് ചെയർമാനും, എ.എം. നിഷാന്ത് കൺവീനറും, സുനിൽ ആലിക്കൽ ട്രഷററുമായുള്ള കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അഡ്വ. എൻ.കെ. വർഗീസ്, മാന ന്തവാടി നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സ‌ൺ ജേക്കബ് സെബാസ്റ്റ്യൻ എന്നിവർ രക്ഷാധികാരികളാണ്.

 

കേരള ഗ്രാമീൺബാങ്ക് മാനന്തവാടി ശാഖയിൽ 40476111000955 അക്കൗണ്ട് (ഐ.എഫ്.എസ്.സി.- KLGB 0040476) തുറന്നിട്ടുണ്ട്. 6238503090@cnrb എന്ന യു.പി.ഐ. ഐ.ഡി. വഴിയും പണം അയക്കാം. ഫോൺ: 9747161713, 9946188220.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.