October 22, 2024

പുൽപ്പള്ളിയിൽ നവംബർ 1 മുതൽ ഗതാഗത പരിഷ്കാരം  

Share

 

പുൽപ്പള്ളി : സ്ഥലപരിമിതിയും വാഹനപ്പെരുപ്പവും സൃഷ്ടിച്ച ഗതാഗതക്കുരുക്ക് പരിഹരിക്കാൻ തീരുമാനം. നവംബർ 1 മുതൽ പരിഷ്കാരങ്ങൾ നടപ്പാക്കാൻ ട്രാഫിക് ഉപദേശകസമിതി തീരുമാനിച്ചു. താഴെയങ്ങാടി–വേലിയമ്പം റോഡിലെ ഓട്ടോ സ്റ്റാൻഡ് തുടരും. കെഎസ്ഇബി പഴയ ഓഫിസ് റോഡ്മുതൽ മാർക്കറ്റ് അവസാനിക്കുന്നതുവരെ ഇരുചക്രവാഹനങ്ങൾ നിർത്തിയിടാം. പാലമറ്റം ഹോളോബ്രിക്സിനോടു ചേർന്നുള്ള സ്ഥലം വൃത്തിയാക്കി മാർക്കറ്റിലേക്ക് വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാം.

 

 

പാലമറ്റം ഹോളോബ്രിക്സ് മുതൽ റിലയൻസിനു മുൻവശം വരെ റോ‍ഡിന് ഇടുതുവശം പിക്ക്–അപ് സ്റ്റാൻഡ്. വിജയ എൽപി സ്കൂളിനു മുൻഭാഗത്ത് പാർക്കിങ് ഇല്ല. മുത്തൂറ്റ് മുതൽ കബനി ഓഡിറ്റോറിയം വരെ നാലുചക്ര സ്വകാര്യവാഹനങ്ങൾ. കബനി ഓഡിറ്റോറിയം മുതൽ റെയിൻബോ കൂൾബാർവരെ ഇടതുവശത്ത് ഓട്ടോസ്റ്റാൻഡ്. ഫാഷൻ പാർക്ക് മുതൽ സന ഫാഷൻ വരെ വലതുഭാഗം നാലുചക്ര സ്വകാര്യ ജീപ്പ്. കാലിക്കറ്റ് വെജിറ്റബിൾസ് മുതൽ ഹാപ്പി സ്റ്റോർ വരെയും ഇന്ത്യൻ സ്റ്റോർ മുതൽ ജോൺസൻ വരെയും ഇരുചക്രവാഹനങ്ങൾ. താന്നിത്തെരുവ് റൂട്ടിൽ ഐശ്വര്യ ലോട്ടറി മുതൽ വാലുമ്മൽ ജ്വല്ലറിവരെ വലതുഭാഗത്ത് ഓട്ടോ പാർക്കിങ്.

 

 

ബസ് സ്റ്റാൻഡ് മുതൽ കോഫി ഹൗസ് വരെ പാർക്കിങ് നിരോധനം. ഹരിശ്രീ പൂജാ സ്റ്റോർ മുതൽ അശോക മെസ് വരെയും ജൻഔഷധി മുതൽ ശ്രീലക്ഷ്മി മിൽ വരെയും ഇരുചക്ര വാഹനങ്ങൾ.നിലവിലെ ഗുഡ്സ് ടാക്സി സ്റ്റാൻഡ് തുടരും. അതിനു ശേഷം ഇടതുവശത്ത് ഗ്രീൻവാലി റോഡ് വരെ സ്വകാര്യ നാലുചക്ര വാഹനങ്ങൾ. ലക്സ് ഇൻ റിസോർട്ടിന് എതിർവശത്ത് ടിപ്പർ, ടെംപോ, ട്രാക്ടർ സ്റ്റാൻഡ്. ഗുരുമന്ദിരം മുതൽ റോഡിന് ഇടതുവശത്ത് ടൂറിസ്റ്റ് ബസ്, ട്രാവലർ. സന്തോഷ് ഹോട്ടൽ മുതൽ ബ്രദേഴ്സ് വരെ ഇരുചക്രവാഹനങ്ങൾ 15 മിനിട്ടുമാത്രം. സിറ്റി റെഡിമെയ്ഡ് മുതൽ തട്ടുകട വരെ നാലുചക്ര വാഹനങ്ങൾ. അനശ്വര ജംക്‌ഷൻ ബസ് സ്റ്റോപ് ജനതാ സ്റ്റോറിന് മുൻഭാഗത്തേക്കു മാറ്റി.

 

വലതുഭാഗത്ത് അനശ്വര ജംക്‌ഷൻ മുതൽ വിക്ടറി ഹാർഡ്‌വെയർ വരെ ഓട്ടോ സ്റ്റാൻഡ്. പെരിക്കല്ലൂർറൂട്ടിലെ ബസ് സ്റ്റോപ് ബാങ്കിനു മുന്നിലേക്കു മാറ്റി.ആൽവിൻ സ്റ്റോർ മുതൽ പെന്റ പെയിന്റ് വരെ സ്വകാര്യ നാലുചക്ര വാഹനങ്ങൾ. തുടർന്ന് ആംബുലൻസ് പാർക്ക്. അനശ്വര മുതൽ പൊലീസ് സ്റ്റേഷൻവരെ വലതുഭാഗത്ത് പാർക്കിങ് ഇല്ല. ടൗണിലെ ഗതാഗത പരിഷ്കാരങ്ങളോടു പൊതുജനങ്ങൾ സഹകരിക്കണമെന്നും അപാകതയുണ്ടെങ്കിൽ പരിഹരിക്കുമെന്നും ഉപദേശകസമിതി വ്യക്തമാക്കി.

 

 

പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ശോഭനാ സുകു, എം.ടി.കരുണാകരൻ, ജോളി നരിതൂക്കിൽ, ശ്രീദേവി മുല്ലക്കൽ, സർക്കിൾ ഇൻസ്പെക്ടർ ബിജു ആന്റണി, പി.ഡി.ജോണി, എൻ.യു.ഉലഹന്നൻ, കെ.എ.സ്കറിയ, കെ.ഡി.ഷാജി ദാസ്, ബെന്നി കുറുമ്പാലക്കാട്ട്, സിദ്ദിഖ് തങ്ങൾ, ബാബു പ്രണവം, മത്തായി ആതിര, വിജയൻ കുടിലിൽ, ടി.ജെ.ചാക്കോച്ചൻ എന്നിവർ പ്രസംഗിച്ചു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.