അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാക്കള്‍ അറസ്റ്റില്‍

മാനന്തവാടി : മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ശശിയുടെ നേതൃത്വത്തില്‍ മാനന്തവാടി പായോട് പരിസരത്തെ സ്വകാര്യ ഹോട്ടല്‍ റൂമില്‍ നടത്തിയ പരിശോധനയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കളെ പിടികൂടി.
തോണിച്ചാല്‍ പള്ളിക്കണ്ടി പി.കെ അജ്മല്‍ (27), കാരക്കാമല കുന്നുമ്മല്‍ കെ.അജ്‌നാസ് (24) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍ നിന്നും 7.362 ഗ്രാം എംഡിഎംഎ യാണ് പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ ചന്തു പി.കെ, രഞ്ജിത്ത് സി.കെ, സിഇഒ മാരായ ജോബിഷ് കെ.യു, അഖില്‍ കെ.എം, വിജേഷ് കുമാര്‍.പി, സജിലാഷ് .കെ, അമല്‍ ജിഷ്ണു, അമീര്‍ സി.യു എന്നിവരും റെയിഡില്‍ പങ്കെടുത്തു.