October 22, 2024

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി പിതാവും മകനും അറസ്റ്റില്‍

Share

 

കമ്പളക്കാട് : നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി പിതാവും മകനും അറസ്റ്റില്‍. കമ്പളക്കാട് തൂമ്പറ്റ വീട്ടില്‍ ടി. അസീസ് (52), ഇയാളുടെ മകന്‍ സല്‍മാന്‍ ഫാരിസ് (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

 

കല്‍പ്പറ്റ ഗവണ്മെന്റ് എല്‍. പി സ്‌കൂളിന് സമീപം വച്ചാണ് വില്‍പ്പനക്കായി കൈവശം വച്ച 5 പാക്കറ്റ് ഹാന്‍സും 7 പാക്കറ്റ് കൂള്‍ ലിപുമായി അസീസ് കല്‍പ്പറ്റ പോലീസിന്റെ പിടിയിലാവുന്നത്. ഇതിനെതുടര്‍ന്ന് ഇയാളുടെ കമ്പളക്കാടുള്ള വീട്ടില്‍ കമ്പളക്കാട് പോലീസ് നടത്തിയ പരിശോധനയിലാണ് 120 പാക്കറ്റ് ഹാന്‍സുമായി മകന്‍ സല്‍മാന്‍ ഫാരിസ് പിടിയിലാവുന്നത്. വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി ഇവര്‍ വില്‍പ്പന നടത്തി വരികയായിരുന്നു.

 

ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കല്പറ്റ സബ് ഇന്‍സ്പെക്ടര്‍ ടി അനീഷ്, സി പി ഓ സുരേഷ്, കമ്പളക്കാട് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ വി. ഷറഫുദ്ദീന്‍, സീനിയര്‍ സി. പി.ഓ മാരായ സുനീഷ്, രഞ്ജിന്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.