കടബാധ്യത : വ്യാപാരി കടയ്ക്കുള്ളിൽ തൂങ്ങിമരിച്ചു
പുൽപ്പള്ളി : കടബാധ്യതയെത്തുടർന്ന് വ്യാപാരി കടയ്ക്കുള്ളിൽ തൂങ്ങിമരിച്ചു. പാടിച്ചിറ കിളിയാംകട്ട ജോസാണ് (68) മരിച്ചത്. പാടിച്ചിറടൗണിൽ പച്ചക്കറിക്കട നടത്തിവരുകയായിരുന്നു. ചൊവ്വാഴ്ച പകൽ ജോസ് പാടിച്ചിറ ടൗണിലുണ്ടായിരുന്നു. വൈകുന്നേരം ജോസിനെ കാണാതായതിനെത്തുടർന്ന് നാട്ടുകാർ ഫോണിൽ വിളിച്ചു നോക്കിയെങ്കിലും ലഭിച്ചില്ല. സന്ധ്യയോടെയാണ് പച്ചക്കറിക്കടയോടു ചേർന്നുള്ള ജോസിന്റെ അടച്ചിട്ട കോഴിക്കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തിയത്.
അയൽക്കൂട്ടത്തിലും ബാങ്കിലുമൊക്കെയായി സാമ്പത്തികബാധ്യതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. പച്ചക്കറിക്കച്ചവടത്തിനുപുറമേ പാടിച്ചിറ ടൗണിലെ ചുമട്ടുതൊഴിലാളികൂടിയാണ്
ജോസ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി ഗവ. താലൂക്കാശുപത്രിയിലെ മോർച്ച റിയിലേക്ക് മാറ്റി. ഭാര്യ: ലിസി. മക്കൾ: ലിജോ, ജിതിൻ, ജിസ.