ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ വമ്പന്മാരായ അര്‍ജന്റീനയ്ക്കും ബ്രസീലിനും തോൽവി
ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ബ്രസീലിനും അർജന്റീനക്കും ഞെട്ടിക്കുന്ന തോല്‍വി. ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് കൊളംബിയ ആണ് അർജന്റീനയെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിന് പരാഗ്വ ആണ് ബ്രസീലിനെ തോല്‍പ്പിച്ചത്. കോപ്പ അമേരിക്ക ഫൈനലിലെ തോല്‍വിക്ക് കൊളംബിയ പ്രതികാരം തീർക്കുന്ന കാഴ്ചയാണ് ഇന്നത്തെ മത്സരത്തില്‍ കാണാൻ സാധിച്ചത്.
കൊളംബിയ തന്നെ ആണ് മത്സരത്തില്‍ ആധിപത്യം നേടിയത്. കളി തുടങ്ങി ഇരുപത്തിയഞ്ചാം മിനിറ്റില്‍ മൊസ്ക്കേരയാണ് കൊളംബിയക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. ഹാമിഷ് റോഡ്രിഗസ് ആണ് അസിസ്റ്റ് നല്‍കിയത്. എന്നാല്‍ 48ആം മിനുട്ടില്‍ നിക്കോ ഗോണ്‍സാലസ് അർജന്റീനക്ക് വേണ്ടി തിരിച്ചടിക്കുകയായിരുന്നു. മികച്ച ഒരു ഗോള്‍ തന്നെയാണ് താരം നേടിയത്. എന്നാല്‍ 60 ആം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി ലക്ഷ്യത്തില്‍ എത്തിച്ചതോടെ കൊളംബിയ ജയം ഉറപ്പിക്കുക ആയിരുന്നു.
കുറച്ചുനാളുകളായി മോശം ഫോമില്‍ കളിക്കുന്ന ബ്രസീലും ഇന്ന് പരാജയം ഏറ്റുവാങ്ങി. എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു അവരുടെ പരാജയം. ദയനീയ പ്രകടനം തന്നെ ആണ് ബ്രസീല്‍ കാഴ്ചവെച്ചത്. എന്നാൽ പരാഗ്വ മത്സരത്തില്‍ ഉടനീളം മികവ് പുലർത്തുകയും അർഹിച്ച ജയം സ്വന്തമാക്കുകയും ആയിരുന്നു.
യോഗ്യത റൗണ്ടില്‍ അഞ്ചാം സ്ഥാനത്താണ് നിലവില്‍ ബ്രസീല്‍, അർജന്റീന ഒന്നാമത് തുടരുന്നു.