സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വര്‍ണം, വെള്ളി നിരക്കുകള്‍
സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായ രണ്ടാം ദിനവും സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന് ശനിയാഴ്ചത്തെ വിലയായ 53,440 രൂപ തന്നെയാണ് ഇന്നും.
ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 6680 രൂപയും പവന് 53,440 രൂപയുമാണ് നിരക്ക്.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5540 രൂപയും പവന് 44,320 രൂപയുമാണ് വിപണിവില. വെള്ളി നിരക്കിലും മാറ്റം സംഭവിച്ചിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 89 രൂപയാണ് വില. ഇന്നലെയും സ്വർണം വെള്ളി നിരക്കുകളില്‍ മാറ്റമുണ്ടായിരുന്നില്ല.