കർഷകർക്ക് മിൽമയുടെ ഓണസമ്മാനം : നൂറുരൂപ സബ്‌സിഡിയിൽ 50 ദിവസം കാലിത്തീറ്റ
കൽപ്പറ്റ : ഓണസമ്മാനമായി സബ്‌സിഡി നിരക്കിൽ ക്ഷീരകർഷകർക്ക് മിൽമ കാലിത്തീറ്റ നൽകും. ചാക്ക് ഒന്നി ന് 100 രൂപ സബ്സിഡിനിര ക്കിൽ 50 ദിവസത്തേക്കാണ് നൽകുക. കല്പറ്റയിലെ മിൽമ ഡെയറിയിൽ ചേർന്ന 51-ാംമത് വാർഷിക ജനറൽബോഡി യോഗത്തിലാണ് തീരുമാനം.
12 മാസവും കാലിത്തീറ്റയ്ക്ക് സബ്‌സിഡി അനുവദിക്കൽ, കന്നുകാലികൾക്ക് ചുരുങ്ങിയ ചെലവിൽ വൈദ്യസഹായം ലഭ്യമാക്കൽ, പശുക്കളെ വാങ്ങുന്നതിനായി പലിശരഹിതവായ്പ അനുവദിക്കൽ, ക്ഷീര കർഷകരുടെയും കന്നുകാലി കളുടെയും ഇൻഷുറൻസ്, 40 വയസ്സിൽ താഴെയുള്ള രണ്ട് അംഗങ്ങൾ ക്ഷീരസഹകരണ സംഘങ്ങളുടെ ഭരണസമിതിയിൽ തിരഞ്ഞെടുക്കപ്പെടേണ്ടതാണെന്ന ഭേദഗതിയിൽ ഇളവ് ലഭ്യമാക്കൽ തുടങ്ങിയ പ്രമേയങ്ങളും അവതരിപ്പിച്ചു. പാലുത്പാദനം വർധിപ്പിക്കുന്നതിനും ക്ഷീരകർഷകരുടെ ക്ഷേമം മുൻനിർത്തിയും ഒട്ടേറെ പദ്ധതികളാണ് മിൽമ നടപ്പാക്കിവരുന്നതെന്ന് ചെയർമാൻ കെ.എസ്. മണി പറഞ്ഞു.