September 20, 2024

വനത്തില്‍ ക്യാമറ വെച്ച് മൃഗങ്ങളുടെ ചിത്രം പകര്‍ത്തി ; റിസോര്‍ട്ട് ജീവനക്കാർ അറസ്റ്റില്‍

1 min read
Share

 

തിരുനെല്ലി : വനത്തില്‍ അതിക്രമിച്ചു കയറി മൂന്ന് ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ച് വന്യജീവികളെയും വനപാലകരെയും നിരീക്ഷിക്കുന്നതിനും വന്യ ജീവികളുടെ ഫോട്ടോ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്ത രണ്ട് പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. തിരുനെല്ലി അപ്പപാറ ജംഗിള്‍ റിട്രീറ്റ് എന്ന റിസോര്‍ട്ടിലെ മാനേജര്‍ കേണിച്ചിറ കാവുങ്കല്‍ ഹൗസില്‍ മനു (33), റിസോര്‍ട്ടിലെ നാച്ചുറലിസ്റ്റ് കര്‍ണാടക ചിക്കബല്ലാപ്പുര മസ്തൂര്‍ ഭാസ്‌കര്‍ (23) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

 

വനത്തില്‍ ക്യാമറ വെച്ച് ഫോട്ടോ എടുത്തു സോഷ്യല്‍ മീഡിയയില്‍ പരസ്യത്തിനായി ഉപയോഗിക്കുകയും മൃഗങ്ങളുടെ വനത്തിലെ സ്വഭാവിക സഞ്ചാരത്തിനു തടസം ഉണ്ടാക്കുകയും ചെയ്യുന്നതായി റിസോര്‍ട്ടിനെതിരെ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നതായി വനം വകുപ്പ് വ്യക്താക്കി.

 

പ്രതികളെ 14 ദിവസം റിമാന്‍ഡ് ചെയ്തു. പിടിച്ചെടുത്ത ക്യാമെറകള്‍ കോടതിയില്‍ ഹാജരാക്കി. വനപാലക സംഘത്തില്‍ തിരുനെല്ലി ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ ജയേഷ് ജോസഫ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എം.മാധവന്‍, ബിന്ദു കെ.വി, ബി എഫ് ഒ മാരായ പ്രശാന്ത്, നന്ദഗോപാല്‍, പ്രപഞ്ച്, നന്ദകുമാര്‍, അശ്വിന്‍, ഷിബു എന്നിവരും ഉണ്ടായിരുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.