മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
കല്‍പ്പറ്റ : കല്‍പ്പറ്റ വെള്ളാരംകുന്ന് ബസ് സ്റ്റോപ്പിന് സമീപം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ.
0.49 ഗ്രാം എം.ഡി.എം.എയുമായി മുട്ടില്‍ ചെറുമൂല വയല്‍ ചൊക്ലി വീട്ടില്‍ സി. അബൂബക്കര്‍(48), 5.16 ഗ്രാം കഞ്ചാവുമായി മുട്ടില്‍ പിലാക്കൂല്‍ വീട്ടില്‍ പി. ഷാജിദ് (39) എന്നിവരാണ് അറസ്റ്റിലായത്.
അബൂബക്കറില്‍ നിന്ന് എം.ഡി.എം.എ ഉപയോഗത്തിനുള്ള ഒ.സി.ബി പേപ്പറും ചില്ലുകൊണ്ടുള്ള പെപ്പും കണ്ടെടുത്തു. കല്‍പ്പറ്റ പോലീസ് നടത്തിയ പട്രോളിങിനിടെയാണ് ഇരുവരും പിടിയിലായത്.