മൃഗവേട്ടയ്ക്കിടെ യുവാവ് അറസ്റ്റില്‍
1 min read
കല്‍പ്പറ്റ : വരയാല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ രാമഗിരി വനത്തില്‍ കൂരമാനിനെ വേട്ടയാടാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് അറസ്റ്റില്‍. എടത്തന സ്വദേശി കെ.സി. രാജനെയാണ് (31) വരയാല്‍ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.വി. ആനന്ദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സിറില്‍ സെബാസ്റ്റ്യന്‍, ഉമേഷ്, സി. അരുണ്‍, അരുണ്‍ ചന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്. ഇയാളുടെ പക്കലുണ്ടായിരുന്ന നാടന്‍ തോക്കും വെടിമരുന്നും കസ്റ്റഡിയിലെടുത്തു. വനത്തില്‍ വെടിശബ്ദം കേട്ടതിനെത്തുടര്‍ന്നു അന്വേഷണത്തിലാണ് ആയുധവുമായി പ്രതിയെ കണ്ടെത്തിയത്.