കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി
കൽപ്പറ്റ : കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. മണിയങ്കോട് ഗ്രാമത്തുവയല്‍ സ്വദേശി ഉണ്ണി എന്ന രാധാകൃഷ്ണന്‍ (29) ആണ് മരിച്ചത്.
കഴിഞ്ഞദിവസം വിറകുശേഖരിക്കാന്‍ പോയ ഇദ്ദേഹത്തെ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വിവിധസ്ഥലങ്ങളില്‍ പരിശോധന നടത്തി വരവെ ഇന്ന് രാവിലെ തുര്‍ക്കി ജീവന്‍ രക്ഷാസമിതി അംഗങ്ങളാണ് മണിയങ്കോട് പുഴയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.
നിഷാദ്, ഷിഹാബ്, ഷാഫി, ജംഷീദ് തുടങ്ങിയവരടങ്ങുന്ന തുര്‍ക്കി സംഘമാണ് തെരച്ചില്‍ നടത്തിയത്.